SEARCH


Eruvessi Kuniyanpuzha Veerabhadra Temple -

Course Image
കാവ് വിവരണം/ABOUT KAVU


കണ്ണൂരിന്‍െറ കിഴക്കന്‍ മലയോരത്തിലെ ഏറ്റവും പുരാതന വീരഭദ്രക്ഷേത്രം. ഏരുവേശ്ശി പഞ്ചായത്തിലെ കുനിയന്‍പുഴയില്‍ സ്ഥിതി ചെയ്യുന്നു. തളിപ്പറംബില്‍ നിന്നും ശ്രീകണ്ഠാപുരം വഴി ചെംബേരി, ചെംബേരിയില്‍ നിന്നും 7 കീ മി ദൂരെ പശ്ചിമഘട്ട മലനിരയിലാണ് ഈ ക്ഷേത്രം. ഗോത്ര സമൂഹത്തിന്‍െറ പ്രധാന ആരാധനാ മൂര്‍ത്തിയായ വീരഭദ്രന്‍െറ മൂന്ന് പ്രായത്തിലുള്ള തെയ്യക്കോലങ്ങള്‍ ഇവിടെ കെട്ടിയാടിയ്ക്കുന്നു. ദക്ഷന്‍െറ തലയറുത്തതിന്‍െറ പ്രതീകമെന്നോണം ഇളയ വീരഭദ്രന്‍ അരങ്ങിലെത്തുംബോള്‍ ഭക്തന്‍മാര്‍ ഉറഞ്ഞ് തുള്ളി വാളെടുത്ത് നെഞ്ചില്‍ ആഞ്ഞു വെട്ടുന്നത് ഇവിടത്തെ പ്രത്യേകതയാണ്. നിരവധി ഭഗവതിമാരെ ഇവിടെ കെട്ടിയാടിച്ചിരുന്നു. പുതുക്കുളങ്ങര ഭഗവതി, തെക്കുമാല ഭഗവതി, ഹരിയ ഭഗവതി, കൊക്കാല ഭഗവതി, ആലാട ഭഗവതി, വണ്ണാത്തി ഭഗവതി, നാഗകന്യക, തൃപ്പാണ്ട്റമ്മ (മുതല തെയ്യം), ആലക്കുന്ന് ചാമുണ്ഡി, മണത്തണ ചാമുണ്ഡി, കാട്ടു മൂര്‍ത്തിയായ അറക്കൂര്‍ ചാമുണ്ഡി, പരാളിയമ്മ എന്നിവ ഇവയില്‍ ചിലതു മാത്രം. എല്ലാ വര്‍ഷവും മലയാളമാസം ധനു 21,22,23 എന്നീ തീയ്യതികളിലാണ് കളിയാട്ടം. 2018 ജനുവരി 6നാണ് പ്രധാന ഉല്‍സവം





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848